ബക്രീദിന് മാംസാഹാരം ഒഴിവാക്കണമെന്ന് പ്രചാരണം നടത്തിയ പെറ്റയുടെ പ്രവർത്തകർക്കെതിരെ ആക്രമണം;മതവികാരത്തെ വൃണപ്പെടുത്തിയതിന് പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

single-img
23 September 2014

peta മാംസാഹാരം ഒഴിവാക്കണമെന്ന് പ്രചാരണം നടത്തിയ പിപ്പീള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് പ്രവർത്തകർക്ക് മർദ്ദനം. ബക്രീദിന് മാംസാഹാരം ഒഴിവാക്കി സസ്യാഹാരം കഴിക്കണമെന്ന് പ്രചാരണം നടത്തിയ  പ്രവർത്തകരെ ഒരു സംഘം ആൾക്കാർ ആക്രമിച്ചു. ഭോപ്പാലിലാണ് സംഭവം നടന്നത്. മതവികാരത്തെ വൃണപ്പെടുത്തിയതിന് പെറ്റയുടെ മൂന്ന് പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പെറ്റയുടെ സംഘാടകർ താജ്-ഉൽ-മസ്ജിദിന് മുന്നിൽ വെച്ച് നടത്തിയ പ്രചരണത്തിന് നേതൃത്വം നൽകിയത് ബുർഖധരിച്ച യുവതിയായിരുന്നു.peta1

ബക്രീദിന് മാംസാഹാരം ഒഴിവാക്കി സസ്യാഹാരം കഴിക്കണമെന്ന് ഇവർ പ്രചരണത്തിനെതിരെ പറഞ്ഞിരുന്നു. ഇതിൽ ക്ഷുഭിതരായ ജനങ്ങൾ യുവതിക്കും മറ്റു പ്രവർത്തകർക്കുമെതിരെ ആക്രമണം അഴിച്ച് വിടുകയും ചെയ്തു. സംഭവ സ്ഥലത്ത് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ക്രിസ്തുമസ്, ഈസ്റ്റർ, ജന്മാഷ്ടമി, ദീപാവലി എന്നീ ആഘോഷങ്ങൾക്ക് ഇടയിലും തങ്ങൾ പ്രചരണം നടത്താറുണ്ടെന്നും എന്നാൽ ബക്രീദിന് നടത്തിയ പ്രചരണം മാത്രമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പെറ്റയുടെ സി.ഇ.ഒ അറിയിച്ചു.