മംഗൾയാനൊപ്പം സെൽഫിയെടുക്കാൻ മൊബൈൽ ആപ്പ്

single-img
22 September 2014

mars-mianമംഗൾയാനുമൊത്ത് സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്മാർട്ടർ നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷൻ അവസരമൊരുക്കുന്നു.  ഈ അപ്ലിക്കേഷൻ ആൻഡ്രോയിഡിലും ഐഫോണിലും ഉപയോഗിക്കാൻ സാധിക്കും. ത്രിമാനരൂപത്തെ പിന്തുണക്കുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാർട്ടർ അപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് മംഗൾയാനു സമീപം നിന്നു സെൽഫി എടുക്കാം

ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നമ്മൾ എടുക്കുന്ന ചിത്രത്തിൽ മംഗൾയാൻ നമ്മുടെ കൈയ്യിൽ നിന്നോ കാറിൽ നിന്നോ മുകളിലേക്ക് ഉയരുന്നത് പോലെ കണാൻ സാധിക്കും.
സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷനിൽ നിന്നും മാർക്കർ തിരഞ്ഞെടുത്ത് പ്രിൻറെടുക്കണം( മംഗൾയാൻറെ രൂപത്തിലുള്ള ഡിസൈനിനെ ആണ് മാർക്കർ എന്നു പറയപ്പെടുന്നത്). മാർക്കറിന്റേയും ആപ്ലീക്കേഷന്റെയും സഹായത്തോടെ ചിത്രമെടുക്കുന്നവർക്ക് മംഗൾയാന്റെ സമീപത്ത് നിന്ന് സൽഫി എടുക്കുന്നത് പോലെ തോന്നൽ ഉണ്ടാകും.