വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരിശീലന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്‌ജുവും

single-img
22 September 2014

download (4)വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ട്‌ പരിശീലന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ഇടം നേടി.നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സഞ്‌ജു ടീമില്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.ഇന്ന്‌ ചെന്നൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റിയാണ്‌ സഞ്‌ജുവിനെ തെരഞ്ഞെടുത്തത്‌. മനോജ്‌ തീവാരിയാണ്‌ ഇന്ത്യ എ ടീമിന്റെ നായകന്‍. ആദ്യ മത്സരം ഒക്‌ടോബര്‍ 2ന്‌ മുംബൈയിലെ ബാര്‍ബോര്‍ണ്‌ സ്‌റ്റേഡിയത്തിലും രണ്ടാം മത്സരം വാങ്കഡെ സ്‌റ്റേഡിയത്തിലും നടക്കും.