നീര പദ്ധതി അട്ടിമറിക്കാന്‍ കൃഷിമന്ത്രി കെ.പി മോഹനന്‍ ശ്രമിക്കുന്നു:കര്‍ഷക കോണ്‍ഗ്രസ്സ്

single-img
22 September 2014

download (3)നീര പദ്ധതി അട്ടിമറിക്കാന്‍ കൃഷിമന്ത്രി കെ.പി മോഹനന്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക കോണ്‍ഗ്രസിന്റെ ആരോപണം. നീര കമ്പനികള്‍ക്കുവേണ്ടി നീക്കിവെച്ച 15 കോടി രൂപ ഇല്ലാത്ത കമ്പനിക്ക് നല്‍കി മന്ത്രി അഴിമതിക്ക് ശ്രമിക്കുകയാണ് എന്നും മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും കര്‍ഷക കോണ്‍ഗ്രസ് വ്യക്തമാക്കി.

 

നീരയുടെ പേരില്‍ അനുവദിച്ച പണം കോക്കനട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നല്‍കി മന്ത്രിയും ശിങ്കിടികളും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് എന്നും കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.ജെ ജോസഫ് ആരോപിച്ചു.എന്നാല്‍ കെ.പി.സി.സിയുമായി ആലോചിക്കാതെ മന്ത്രി കെ.പി മോഹനനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് വി.എം സുധീരന്‍ ഇതിനോട് പ്രതികരിച്ചു .