കാശ്മീര്‍ വേര്‍പെടുത്തുമെന്ന ബിലാവല്‍ ഭൂട്ടോയുടെ ആഗ്രഹം വെറും ദിവാസ്വപ്നം; അവസാനശ്വാസംവരെ കാശ്മീര്‍ സംരക്ഷിക്കുമെന്ന് മുസ്ലീംലീഗ്

single-img
22 September 2014

Ahammedകാശ്മീരിനെ ഇന്ത്യയില്‍ നിന്നു വേര്‍പെടുത്തുമെന്നു പറഞ്ഞ ബിലാവല്‍ ഭൂട്ടോയുടെ ആഗ്രഹം ദിവാസ്വപ്നമാണന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണന്നും അവസാന ശ്വാസം വരെ കാശ്മീര്‍ സംരക്ഷിക്കാന്‍ ഇന്ത്യക്കാര്‍ സജ്ജരാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ ഇ. അഹമ്മദ് പറഞ്ഞു. മുന്‍പ്രധാനമന്ത്രി അന്തരിച്ച ബേനസിര്‍ ഭൂട്ടോയുടെ മകനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവനേതാവുമാണ് ബിലാവല്‍ ഭൂട്ടോയാണ് മറ്റു പ്രവിശ്യകള്‍ പോലെ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നും അതിനാല്‍ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നുമുള്ള വിവാദ പ്രസ്താവന നടത്തിയത്.