ഹിന്ദുക്കളിൽ ദളിതരേയും മറ്റു ഉപജാതികളേയും സൃഷ്ടിച്ചത് മുഗളന്മാരെന്ന് ആർ.എസ്.എസ്

single-img
22 September 2014

RSS_Logoഒറ്റക്കെട്ടായി നിന്നിരുന്ന ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ വേണ്ടിയാണ് മുഗളന്മാർ ദളിതരേയും മറ്റു ഉപജാതികളേയും സൃഷ്ടിച്ചതെന്ന് ആർ.എസ്.എസ് പുറത്തിറക്കിയ ചരിത്ര പുസ്തകത്തിൽ പറയുന്നു. ലോക്സഭാ ഇലക്ഷനിൽ ബിജെപിക്ക് വമ്പിച്ച ഭൂരിക്ഷം നേടിയ സ്ഥിതിക്ക് മറ്റുള്ള ഹിന്ദു വിഭാഗങ്ങളെ തങ്ങളിലേക്ക് അടിപ്പിക്കാൻ വേണ്ടി ആർ.എസ്.എസ് ചരിത്രം വളച്ചോടിക്കാൻ ഒരുങ്ങുന്നു.

മുസ്ലീ രാജവംശങ്ങളുടെ കടന്ന് കയറ്റമാണ് ഹിന്ദുക്കളിൽ ജാതി വ്യവസ്ഥ നിലവിൽ വരാൻ കാരണതെന്ന് ആർ.എസ്.എസ് നേതാക്കൾ തങ്ങളുടെ പുസ്തകത്തിൽ പറയുന്നു. ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗ് വതിന്റെ ഹിന്ദു ചർമ്മക ജാതി, ഹിന്ദു ഘടിക് ജാതി, ഹിന്ദു വാല്മീകി ജാതി എന്നീ പുസ്തകങ്ങളിലാണ് ഈ പരാമർശം.

തൊട്ടുകൂടായ്മ ഭാരതത്തിൽ നിലവിൽ വന്നത് മുസ്ലീങ്ങളുടെ ഭരണകാലത്താണെന്ന് പുസ്തകത്തിൽ പറയുന്നു. ഗോമാംസാഹാരികളായ ഇവർ ഹിന്ദുക്കളെ ഉപയോഗിച്ച് ഗോവധ നടത്തുകയും തൊലുവില്പന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു. അപ്രകാരമാണ് ഹിന്ദു സമുദായത്തിൽ ചർമ്മ-കർമ്മയെന്ന വിഭാഗ ഉടലെടുത്തതെന്ന് പുസ്തകത്തിൽ പറയുന്നു.

തുർക്കികളുടേയും മുഗളന്മാരുടേയും കാലത്തിന് ഇടയിലാണ് 624 ജാതി വിഭാഗങ്ങൾ ഭാരതത്തിൽ ഉണ്ടായതെന്നും അല്ലാതെ ഹിന്ദുക്കളിൽ ജാതി വ്യവസ്ഥിതി പണ്ടു കാലത്ത് ഇല്ലായിരുന്നെന്നും പറയുന്നുണ്ട്.

ഈ തെളിവുകൾ മുൻ നിർത്തി ചരിത്രത്തിൽ മാറ്റം വരുത്തണമെന്നും ഹിന്ദുക്കളെ ഒന്നായി കണക്കാക്കണമെന്നും സംഘപരിവാർ ആവശ്യപ്പെട്ടു. ചരിത്രത്തിൽ ഈ സുപ്രധാന മാറ്റം വരുത്തുന്നതിനായി ചരിത്രകാരന്മാരുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് സംഘം അറിയിച്ചു.