സമ്പന്നരായ മലയാളികളിൽ ഒന്നാംസ്ഥാനം എം.എ. യൂസഫലിക്ക്

single-img
21 September 2014

download (6)ലോകത്തിലെ സമ്പന്നരായ മലയാളികളിൽ ഒന്നാംസ്ഥാനം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ. യൂസഫലിക്ക്. 11,500 കോടി രൂപയുടെ ആസ്‌തിയുമായാണ് യൂസഫലി ഒന്നാംസ്ഥാനം സ്വന്തമാക്കിയത് . ചൈനീസ് മാസികയായ ഹുറൂൺ ഇത് വ്യക്തമാക്കുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി 110 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് മലേഷ്യയിലും ഇൻഡോനേഷ്യയിലും ഉടൻ സാന്നിദ്ധ്യമറിയിക്കും.

 
ലോകത്തിലെ ഏറ്റവും വളർച്ചയുള്ള കമ്പനികളിലൊന്നാണ് ലുലു ഗ്രൂപ്പ്. കൊച്ചി ഇൻഫോപാർക്കിൽ ലുലു സൈബർ ടവർ ആരംഭിക്കുന്നതോടെ, കേരളത്തിലെ ഐ.ടി രംഗത്തും ലുലു ഗ്രൂപ്പ് ചുവടുവയ്‌ക്കുകയാണ്.

 
അതേസമയം രവി പിള്ള (9,600 കോടി രൂപ), സണ്ണി വർക്കി (9,000 കോടി രൂപ), ക്രിസ് ഗോപാലകൃഷ്‌ണൻ (8,800 കോടി രൂപ), ടി.എസ്. കല്യാണരാമൻ (7,100 കോടി രൂപ), ജോയ് ആലുക്കാസ് (6,300 കോടി രൂപ), എം.ജി. ജോർജ് മുത്തൂറ്റ് (6,100 കോടി രൂപ), ഷിബുലാൽ (5,600 കോടി രൂപ) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയിലെ മറ്റ് മലയാളികൾ.