മദ്യനയം നടപ്പാക്കുന്നതിന് ശ്രീനാരായണ സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ്

single-img
21 September 2014

images (4)സംസ്ഥാന സർക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിന് ശ്രീനാരായണ സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരൻ . ശ്രീനാരയണ ഗുരു ആഹ്വാനം ചെയ്ത മദ്യവിരുദ്ധ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 
പൊതുപ്രവർത്തകൻ എന്ന നിലയിൽ സംതൃപ്തി തോന്നുന്ന സന്ദർഭമാണിത് എന്നും മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും വിഭാവനം ചെയ്ത മദ്യവിമുക്ത സമൂഹം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത് എന്നും അദ്ദേഹം പറഞ്ഞു .

 

അതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് പരിപൂർണമായ പിന്തുണ ഉണ്ടാവാണം, പ്രത്യേകിച്ച് ശ്രീനാരായണ സമൂഹത്തിന്റെ ഭാഗത്ത് നിന്ന്-അദ്ദേഹം പറഞ്ഞു.ശ്രീനാരായണ ഗുരുവിന്റെ എൺപത്തിയേഴാമത് മഹാസമാധി ദിനാചരണത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .

 

പ്രായോഗികമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും സർക്കാർ പ്രഖ്യാപിത നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ചടങ്ങിൽ സംസാരിച്ച എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു.