ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ: ഉമ്മൻ ചാണ്ടി

single-img
20 September 2014

download (4)ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യം തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പറയുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന് പറഞ്ഞ് ആക്ഷേപിച്ചു, ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയപ്പോഴാണ് മോദി ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു . മോദി പറഞ്ഞതിൽ ആത്മാർഥതയുണ്ടെന്ന് തോന്നുന്നില്ല. മുൻകാലം അനുഭവം അതാണ്. പറഞ്ഞ കാര്യത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രവൃത്തിയിൽ അത് കാണേണ്ടതുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.