കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെട്ടു; ലോക സംസ്‌കാരങ്ങളില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ പുരാതന നളന്ദ സര്‍വ്വകലാശാലയ്ക്ക് പുനഃജന്മം

single-img
20 September 2014

Nalandaപുരാതന ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ നളന്ദ സര്‍വ്വകലാശാല എട്ടു ശതാബ്ദങ്ങള്‍ക്കു ശേഷം, തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് പുനര്‍നിര്‍മിച്ച സര്‍വകലാശാല ഉദ്ഘാടനം ചെയ്തത്. നളന്ദ ജില്ലയില്‍ പഴയ സര്‍വകലാശാല നിലനിന്നിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ അകലെ രാജ്ഗിറിലാണ് പുതിയ നളന്ദ. എണ്ണൂറു വര്‍ഷം മുമ്പ് തുര്‍ക്കികളുടെ അധിനിവേശകാലത്താണ് നളന്ദ സര്‍വകലാശാല അഗ്നിക്കിരയായത്.

ഈമാസം ഒന്നിന് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 15 വിദ്യാര്‍ഥികളും ആറ് അധ്യാപകരുമാണ് ഇപ്പോള്‍ സര്‍വകലാശാലയിലുള്ളത്. 2020-ഓടെ സര്‍വകലാശാല പൂര്‍ണസജ്ജമാകും. ചരിത്രത്തില്‍ ഇടംപിടിച്ച നളന്ദ സര്‍വകലാശാലയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് സുഷമ സ്വരാജ് പ്രതികരിച്ചു.