ഷീ ടാക്സി ഡ്രൈവർ ആയി കാവ്യാ മാധവൻ

single-img
20 September 2014

imagesആംഗ്രി ബേബീസ് എന്ന സിനിമയ്ക്കു ശേഷം സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഷീ ടാക്സിയിൽ ‘ കാവ്യാ മാധവൻ നായിക,​ അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ . ആംഗ്രി ബേബീസിന് ശേഷം സജി -കൃ​ഷ്ണ -അനൂപ് മേനോൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

മൂന്നു പേരുമായി കൂർഗിലേക്ക് യാത്ര പോകുന്ന ഷീ ടാക്സി ഡ്രൈവറുടെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കാവ്യയാണ് ഡ്രൈവറുടെ വേഷത്തിൽ എത്തുന്നത്. ഒക്ടോബർ 20ന് ഷൂട്ടിംഗ് തുടങ്ങും.

 

സുരാജ് വെഞ്ഞാറമൂട്,​ പി.ബാലചന്ദ്രൻ,​ കെ.ബി.ഗണേശ് കുമാർ,​ അൻസിബ ഹസൻ തുടങ്ങിയവരും അഭിനയിക്കുന്നു. കൂർഗ്,​ ഗുണ്ടൽപേട്ട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഒരു വർഷത്തിന് ശേഷം കാവ്യയുടെ സിനിമാരംഗത്തേക്കുള്ള രണ്ടാം വരവിലെ ആദ്യ ചിത്രമാണ് ഷീ ടാക്സി.