ബാറുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

single-img
20 September 2014

bar-kerala2208നിലവാരമില്ലാത്ത ബാറുകളുടെ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. നിലവാരമില്ലാത്ത 418 ബാറുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സമർപ്പിച്ച ഹർജി തള്ളി കൊണ്ട് ഹൈക്കോടതി പരാമർശം.  മദ്യനയം നിയമമായ സാഹചര്യത്തില്‍ പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി.  ജസ്റ്റിസുമാരായ കെ.ടി. ശങ്കരൻ, പി.ഡി. രാജൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.

തങ്ങളുമായി ആലോചിക്കാതെയാണ് ബാറുകൾ പൂട്ടാൻ സർക്കാർ തീരുമാനമെടുത്തതെന്നാണ് ബാറുടമകളുടെ വാദം. എന്നാൽ മദ്യനയം തീരുമാനിച്ച സാഹചര്യത്തിൽ ബാറുടമകളുടെ ഹർജിക്കു പ്രസക്തിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.