ഇംഗ്ലീഷിനൊപ്പം ഹിന്ദിയും പഠിപ്പിക്കാൻ നിർദ്ദേശിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് : ജയലളിത

single-img
18 September 2014

images (3)രാജ്യത്തെ സർവകലാശാലകളിൽ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും പഠിപ്പിക്കാൻ നിർദ്ദേശിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജയലളിത . ഇത്തരമൊരു നിർദ്ദേശം നിയമങ്ങൾക്ക് എതിരാണെന്നും ജയലളിത പറഞ്ഞു.

 
ഔദ്യോഗികഭാഷാ നിയമപ്രകാരം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ഇംഗ്ളീഷിൽ ആശയവിനിമയം നടത്തുകയാണ് വേണ്ടതെന്നും ജയലളിത ചൂണ്ടിക്കാട്ടി. കേന്ദ്ര തീരുമാനിത്തിനെതിരെ ഡി.എം.കെ, പി.എം.കെ തുടങ്ങിയ കക്ഷികളും രംഗത്ത് വന്നിരുന്നു.
മുൻ യു.പി.എ സർക്കാരിന്റെ കാലത്താണ് ഇത്തരമൊരു നിർദ്ദേശം കൊണ്ടുവന്നത്.