ഉത്തരകാശി പോലീസ് സ്റ്റേഷനിൽ മുസ്ലീം യുവതിയെ ഹിന്ദുവാക്കി മാറ്റി

single-img
18 September 2014

musliഉത്തരകാശി പോലീസ് സ്റ്റേഷനിൽ മുസ്ലീം യുവതിയെ ഹിന്ദുവാക്കി മാറ്റി. നേരത്തെ ഹിന്ദുവായിരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയ ആളിന്റെ നേതൃത്വത്തിൽ ഇസ്ലാമാക്കി മാറ്റിയിരുന്നു. 26 കാരിയെ ശുദ്ധിവരുത്തി ഹിന്ദുവാക്കുന്നതിലേക്കായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരുകയായിരുന്നു. ഈ കർമ്മത്തിൽ പങ്കെടുക്കാൻ യുവതിയുടെ ബന്ധുക്കളും ബിജെപി നേതാക്കളും മതനേതാക്കളും സന്നിഹിതരായിരുന്നു. കഴിഞ്ഞ ജൂലായ് 13ന് ഹരിദ്വാറിൽ വെച്ചാണ് യുവതിയെയും നസാകത്ത് അലിയെയും കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പോലീസിന്റെ സാനിധ്യത്തിൽ ശുദ്ധികർമ്മം നടത്തിയ ശേഷം യുവതിയെ ആദ്യ ഭർത്താവിനൊപ്പം അയക്കുകയായിരുന്നു.