സുരക്ഷയേതുമില്ലാതെ സാധാരണ വാഹനത്തിലെത്തി അമ്മയില്‍ നിന്നും അനുഗ്രഹം ഏറ്റുവാങ്ങി; ആഘോഷങ്ങളേതുമില്ലാതെ പ്രധാനമന്ത്രിയുടെ 64 മത് പിറന്നാള്‍

single-img
17 September 2014

Modi Birthതന്റെ അറുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ സുരക്ഷയൊന്നുമില്ലാതെ സാധാരണ വാഹനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങി. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ പിറന്നാളാണിത്. കാശ്മീര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളേതുമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെപിറന്നാള്‍.

അഹമ്മദാബാദില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മ ഹീരാബെന്നിനെ കണ്ടത്. ജമ്മുകാശ്മീരില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹീരാബെന്‍ 5000 രൂപ സംഭാവന നല്‍കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ എന്നിവരും മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.