സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി

single-img
17 September 2014

oommen chandyസംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തസ്തിക സൃഷ്ടിക്കുമ്പോള്‍ ധനവകുപ്പിന്റെ അനുമതി വേണമെന്ന് മാത്രമാണ് തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള വരുമാന വിഹിതം കുറഞ്ഞതും സംസ്ഥാനത്ത് ചെലവ് കൂടിയതുമാണ് സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.