ആത്മഹത്യചെയ്യാന്‍ കുളത്തില്‍ചാടിയ സ്ത്രീയെ മുതല കടിച്ചുകൊന്നു

single-img
17 September 2014

salt-water-crocodile-big-mouth-2928554കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്ത്രീയെ മുതലകള്‍ കടിച്ചുകൊന്നു. ബാങ്കോക്ക് അതിര്‍ത്തി പ്രദേശത്താണ് 65കാരിയായ വാന്‍പെന്‍ ഇന്‍യെയ് എന്ന തായ് സ്ത്രീക്ക് ദാരുണാന്ത്യം ഉണ്ടായത്.

സമുത് പ്രകര്‍ണ്‍ ക്രോക്കഡൈല്‍ ഫാം ആന്റ് സൂവിലുള്ള കുളത്തിലാണ് സ്ത്രീ ആത്മഹത്യയ്ക്കായി ചാടിയത്. ഈ കുളത്തില്‍ ആയിരത്തോളം മുതലകളാണ് ഉള്ളത്. സന്ദര്‍ശകര്‍ക്ക് മുതലകള്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സൗകര്യം ഒരുക്കിയ പ്രത്യേക സ്ഥലത്ത് നിന്നാണ് സ്ത്രീ കുളത്തിലേക്ക് ചാടിയതെന്ന് സമുത് പ്രകന്‍ പൊലീസ് പറഞ്ഞു. വെള്ളത്തിലേക്ക് വീണ് നിമഷങ്ങള്‍ക്കകം മുതലകള്‍ കൂട്ടമായി കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൃഗശാലാ അധികൃതര്‍ മുതലകളെ അകറ്റി നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. വാന്‍പെനിന് കഴിഞ്ഞ കുറേദിവസമായി കടുത്ത വിഷാദരോഗവും മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നെന്നും സഹോദരി പറഞ്ഞു.