മൊബൈൽ ഭ്രാന്തന്മാർക്ക് സന്തോഷ വാർത്ത;സ്ക്രീൻ നോക്കി നടക്കുന്നവർക്കായി പ്രത്യേക നടപാത

single-img
17 September 2014

chongqing-city-foreigner-street-mobile-phone-sidewalk-800x420ചൈനയിലെ ചൊമ്പ്കിൻ നഗരം മൊബൈൽ ഫോൺ ഭ്രാന്തന്മാർക്കായി പ്രത്യേക നടപാത ഒരുക്കി.സ്മാർട്ട് ഫോൺ നോക്കി നടന്ന് അപകടങ്ങൾ പതിവായതിനെ തുടർന്നാണു അധികൃതർ മൊബൽ പാത ഒരുക്കിയത്.നഗരത്തിലെ എന്റർടെയ്ന്റ്മെന്റ് സോണിലാണു നടപ്പാത ഒരുക്കിയിരിക്കുന്നത്.

b8ac6f27ada215806de145സ്മാർട്ട്ഫോൺ നോക്കി നടക്കുന്നവർക്കായി നടപ്പാതയിൽ മുന്നറിയുപ്പുകളും നൽകിയിട്ടുണ്ട്.പാതയിലെ സൂചനബോർഡുകൾ നോക്കി മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ തന്നെ നടപ്പാതയിലൂടെ  നടക്കാനാകും.പരീക്ഷണാർഥം 50 മീറ്റർ നടപ്പാതയാണു ഒരുക്കിയിരിക്കുന്നത്.ഇത് വിജയിച്ചാൽ മറ്റ് നഗരങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിക്കാനാണു അധികൃതർ ഒരുങ്ങുന്നത്