അർദ്ധരാത്രിയിൽ ടെറസിൽ നിന്ന് ഭർത്താവിന്റെ മൊബൈൽ ഫോൺ സംസാരം;യുവതി ഭർത്താവിനെ തൊഴിച്ചു താഴെയിട്ടു

single-img
17 September 2014

10711344_582839941841867_1421011053_nഗാസിയാബാദ്:ഭാര്യയുടെ തൊഴിയേറ്റ് ടെറസിൽ നിന്ന് വീണ യുവാവിന്റെ നില ഗുരുതരം.ഗാസിയാബാദ് വിജയ് നഗറിലാണു സംഭവം.പോലീസ് പരയുന്നത് പ്രകാരം അർദ്ധരാത്രി പൂജ(30) ടെറസിലെത്തിയപ്പോൾ ഭർത്താവ് അമിത് മൊബൈൽ ഫോൺ സംഭാഷണത്തിലായിരുന്നു.തുടർന്ന് ഇവർതമ്മിലുള്ള വഴക്കിനിടെ പൂജ ഭർത്താവിനെ തൊഴിച്ച് താഴെയിടുകയായിരുന്നു

12 അടി ഉയരത്തിൽ നിന്ന് വീണ അമിതിനു ഗുരുതര പരുക്കുകൾ ഉണ്ട്.ഭർത്താവ് പരിക്കേറ്റ് നിലവിളിച്ചെങ്കിലും ഭാര്യ തിരിഞ്ഞ് നോക്കിയില്ല.ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.ഭാര്യ ഒളിവിലാണെന്നാണു സൂചന