ചൈനീസ് പ്രസിഡന്റിന്റെ ഗുജറാത്ത് സന്ദർശനം;ചേരികൾ മറച്ച് ഗുജറാത്ത് സർക്കാർ

single-img
17 September 2014

10641218_782567345140852_5096481152491956698_n (1)ചൈനീസ് പ്രസിഡന്റിന്റെ ഗുജറാത്ത് സന്ദർശനം പ്രമാണിച്ച് ചൈനീസ് പ്രസിഡന്റ് സഞ്ചരിക്കുന്ന പാതയ്ക്കരുകിൽ ഉള്ള ചേരികൾ ഗുജറാത്ത് സർക്കാർ മറയ്ക്കുന്നു.ഗുജറാത്തിലെ ചേരികൾ ചൈനീസ് പ്രസിഡന്റിന്റെ കണ്ണിൽപെടാതിരിയ്ക്കാനാണു സർക്കാരിന്റെ മിനുക്ക് പണികൾ.ദണ്ഡി പാലത്തിനു ഗാന്ധി ആശ്രമത്തിനും സമീപമുള്ള ചേരിപ്രദേശമാണു സർക്കാർ നീല കർട്ടനുകൾ ഉപയോഗിച്ച് മറച്ചത്.ദണ്ഡി പാലം നിൽക്കുന്ന പ്രദേശത്ത് നിന്നാണു ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് മഹാത്മാ ഗാന്ധി ആരംഭിച്ചത്.

10363773_782565808474339_8140093481698682384_nവൈബ്രന്റ് ഗുജറാത്തിനോടനുബന്ധിച്ച് ഇത്തരത്തിൽ ചേരിപ്രദേശം ഗുജറാത്തിൽ മറയ്ക്കാറുണ്ട്.ചൈനീസ് പ്രസിഡന്റിന്റെ ഗുജറാത്ത് സന്ദർശനം പ്രമാണിച്ച് ദണ്ഡി പാലത്തിലും മിനുക്ക് പണികൾ സർക്കാർ നടത്തി.സബർമതി ആശ്രമത്തിലേക്കുള്ള ചൈനീസ് പ്രസിഡന്റിന്റെ സഞ്ചാരവഴിയാണു ഇത്തരത്തിൽ മിനുക്ക് പണികൾ നടത്തിയത്.ഗുജറാത്തിലെ ഇരുണ്ട മുഖം ചൈനിസ് പ്രസിഡന്റിന്റെ കണ്ണിൽ പെടാതിരിക്കാനാണു പെട്ടെന്നുള്ള ചേരിപ്രദേശം മറയ്ക്കൽ കൊണ്ട് ഗുജറാത്ത് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാണു