മനോജ്‌ വധക്കേസിലെ പ്രതി വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സി.പി.എം. നേതാവിനെ ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തു

single-img
16 September 2014

download (19)ആര്‍.എസ്‌.എസ്‌. നേതാവ്‌ മനോജ്‌ വധക്കേസിലെ പ്രതി വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സി.പി.എം. നേതാവിനെ ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തു.ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി വി.കെ. സജീവന്‍ (47) ആണ്‌ അറസ്‌റ്റിലായത്‌.

 

 

സി.പി.എം. നിയന്ത്രണത്തിലുള്ള പാട്യം സര്‍വീസ്‌ സഹകരണ സൊസൈറ്റി കാര്‍ ഡ്രൈവറാണ്‌ സജീവന്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു സജീവനെ പിടികൂടിയത്‌.സജീവന്‍ ജോലിചെയ്യുന്ന സൊസൈറ്റിയുടെ എം.ഡി.യും വിക്രമനെ കോടതിയിലെത്തിച്ച യുവാവുമാണു കസ്‌റ്റഡിയിലുള്ളതെന്നാണു സൂചന.