നരേന്ദ്രമോദിയുടെ വാക്ക് കേട്ട് കാശ്മീരിനെ സഹായിക്കാന്‍ ആവശ്യപ്പെട്ട യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ ഹിന്ദു സംഘടനകള്‍ കയ്യേറ്റം ചെയ്തു

single-img
16 September 2014

chancellorതന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് കാശ്മീരിന് സഹായം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് കേട്ട് പ്രളയദുരിതത്തില്‍ അകപ്പെട്ട കാശ്മീരിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട ജ്വയിനിയിലെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ ഹിന്ദു സംഘടനകള്‍ ആക്രമിച്ചു.

വിശ്വഹിന്ദു പരിഷിത്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് വിക്രം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ജവ്ഹര്‍ ലാല്‍ കോലിയെ ആക്രമിച്ചത്. വൈസ് ചാന്‍സിലറുടെ ഓഫീസിലെ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും മേശ, കസേര എന്നിവയും അടിച്ചു നശിപ്പിച്ചു.

കാശ്മീര്‍ ദുരിതാശ്വാസ നിധിയിലേക്ക് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളേജുകള്‍ സംഭാവന നല്‍കണമെന്ന് കോലി ആവശ്യപ്പെട്ടതാണ് വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ കോലിയെ കയ്യേറ്റം ചെയ്യുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കോലിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.