അഞ്ച് വയസ്സുകാരന് പൊക്കം അഞ്ച് അടി ഏഴ് ഇഞ്ച്

single-img
16 September 2014

141085820316boyyമീററ്റ് സ്വദേശിയായ സഞ്ജയ് സിംഗ് -ശ്വേത്‌ലാനാ സിംഗ് ദമ്പതികളുടെ അഞ്ച് വയസ്സുകാരനായ മകൻ കരണിന് പൊക്കം അഞ്ച് അടി ഏഴ് ഇഞ്ച്.

 

കുട്ടിയെ ആദ്യമായി സ്കൂളിലയച്ചപ്പോൾ തങ്ങൾക്ക് വളരെ ആശങ്കയുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. കരണിനെ കണ്ട് മറ്റ് കുട്ടികളൊക്കെ ഓടി ഒളിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവന് ധാരാളം സുഹൃത്തുക്കളുണ്ടെന്ന് കുട്ടിയുടെ പിതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

 

അതേസമയം പ്രായത്തിൽക്കവിഞ്ഞ പൊക്കമുണ്ടന്ന ഗിന്നസ് റെക്കോർഡും കരണിന് സ്വന്തമാണ്. കുറച്ച് മാസത്തിനകം തന്നെ കുട്ടിക്ക് ആറ് വയസ് തികയും, കരണിന്റെ അമ്മ ശ്വേത്‌ലാനാ സിംഗിനും നല്ല പൊക്കമുണ്ട്. ഏഴ് അടി രണ്ട് ഇഞ്ചാണ് ശ്വേത്‌ലാനയുടെ പൊക്കം. 2012വരെ ഇന്ത്യയിലെ ഏറ്റവും പൊക്കം കൂടിയ സ്ത്രീയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ശ്വേത്‌ലാനയ്ക്കായിരുന്നു.

 

ശ്വേത്‌ലാനയുടെ ഭർത്താവ് സഞ്ജയ് ഡയറ്റീഷ്യനാണ്. ബാംഗ്ലൂരിലെ ഒരു കോളേജിൽ ഒന്നിച്ചു പഠിച്ച ഇരുവരും 2007ലാണ് വിവാഹം കഴിച്ചത്.അതോടൊപ്പം അമ്മയ്ക്കും മകനും നല്ല കേൾവി ശക്തിയുണ്ടെന്നും അവർക്ക് വളരെ ദൂരെയുള്ള ശബ്ദങ്ങൾ വരെ കേൾക്കാനാകുമെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കി.