അൻവർ റഷീദ് ചിത്രത്തിൽ ഫഹദ്ഫാസിലിന്റെ നായിക നസ്രിയ?

single-img
16 September 2014

download (22)അൻവർ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന സിനിമയിൽ  ഫഹദ്ഫാസിലിന്റെ നായിക നസ്രിയ എന്ന് റിപ്പോർട്ടുകൾ . എന്നാൽ വാർത്ത സത്യമാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നു .മിൻഹാൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദാലി നിർമ്മിക്കുന്ന സിനിമയാണ് മണിയറയിലെ ജിന്ന്.

 

 

ഫഹദും നസ്രിയയും ഇപ്പോൾ അമേരിക്കയിലാണ്. മണിയറയിലെ ജിന്ന് തുടങ്ങുമ്പോൾ സിനിമാലോകം ആ വാർത്ത അറിഞ്ഞാൽ മതിയെന്നാണത്രേ ഇരുവരുടെയും നിലപാട്. അതേസമയം ഫഹദിനൊപ്പം അഭിനയിച്ചു നസ്രിയ മടങ്ങിവരുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.