ബ്രിട്ടണ്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമാകുന്ന കാലം വിദൂരമല്ല; ബ്രട്ടീഷ് നഗരങ്ങളിലെ മൂന്നില്‍ രണ്ടു കുട്ടികളും ഇസ്ലാംമത വിശ്വാസികള്‍

single-img
16 September 2014

muslims-uk-2ബ്രിട്ടനിലെ ഔദ്യോഗിക മതമായ ക്രൈസ്തവ മത വിശ്വാസികളെക്കാള്‍ ഇസ്ലാം മത വിശ്വാസികളാകുന്ന കാലം അതിവിദൂരമല്ലന്ന് പഠനങ്ങള്‍. ഇതിന്റെ സൂചനകളാണ് ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയെ പട്ടണമായ ബിര്‍മിംഗ്ഹാമില്‍നിന്ന് ലഭിക്കുന്നത്. 2011 സെന്‍സക്‌സ് പ്രകാരം നടത്തിയ പഠനള്‍ങ്ങളനുസരിച്ച് അവിടെയുള്ള ക്രിസ്ത്യന്‍ കുട്ടികളേക്കാള്‍ മുസ്ലിം മതവിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

278,623 യുവാക്കളുള്ള ബര്‍മിംഗ്ഹാം നഗരത്തില്‍ 97,099 ഇസ്ലാം മത വിശ്വാസികളും 93,828 ക്രിസ്ത്യന്‍ മത വിശ്വാസികളുമാണ്. മറ്റുള്ളവര്‍ ഹിന്ദു, ജൂത വിശ്വാസികളാണ്. ഇതേ കാഴ്ച തന്നെയാണ് അടുത്ത നഗരങ്ങളായ ബ്രാഡ്‌ഫോള്‍ഡ്, ലെസ്റ്റര്‍, ല്യൂട്ടണ്‍, ബൊഡ്‌ഫോര്‍ഡ് ഷെയര്‍, സ്‌ളോ, ബോര്‍ക്ക്ഷിര്‍, ന്യൂ ഹാം, റെഡ് ബ്രിഡ്ജ്, ടവര്‍ ഹാംലെറ്റ് തുടങ്ങിയ നഗരങ്ങളിലും. ഇവിടങ്ങളിലെ മൂന്നില്‍ രണ്ടു കുട്ടികളും ഇസ്ലാം വിശ്വാസികളാണ്.

പ്രദേശത്തെ പരമ്പാരാഗത മത വിശ്വാസങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമായാണ് ബ്രിട്ടനിലെ മതമേലധ്യക്ഷന്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതു മൂലം പ്രധാന നഗരങ്ങളില്‍ നിന്നു ഭൂരിപക്ഷം വരുന്ന വെള്ളക്കാര്‍ കൂട്ടത്തോടെ മാറി താമസിക്കുന്നു. ഇവിടെ നിലനില്‍ക്കുന്ന വംശീയ വേര്‍തിരിവുകള്‍ വര്‍ഗ വ്യത്യാസം അനുസരിച്ച് കുട്ടമായി ഒരുമിച്ചു താമസിക്കാനാണ് രശമിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കണക്കുകള്‍ അനുസരിച്ച് ഇപ്പോഴും ക്രിസ്തുമതം തന്നെയാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ സ്ഥലങ്ങളിലും ശക്തിയാര്‍ജിച്ചു നില്‍കുന്നത്. പക്ഷേ ഈ വേര്‍തിരിവുകള്‍ സമൂഹത്തില്‍ വര്‍ധിച്ചു വരുമ്പോഴും ഇതിനെ ചെറുക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് തദ്ദേശിയരുടെ പരാതി.

Muslims