മനോജ് വധം; ബിജെപി പ്രചാരണ ജാഥകള്‍ 23നു തുടങ്ങും

single-img
16 September 2014

bjpകണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കെ. മനോജ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി പ്രചാരണ ജാഥകള്‍ക്കൊരുങ്ങുന്നു. കണ്ണൂരിലെ ആക്രമണങ്ങള്‍ക്കെതിരെ 23, 24, 25 തിയതികളിലായാണ് പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ജാഥ നടത്തുക. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഉദുമയില്‍ നിന്നും, മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നിന്നും ജാഥ ആരംഭിക്കും. ഇരു ജാഥകളുടെയും സമാപനം കണ്ണൂരിലാണ്. പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് 27നു കതിരൂരില്‍ മനോജിന്റെ വീടു സന്ദര്‍ശിക്കാനെത്തുന്നുണ്ട്.