മാവോയിസ്റ്റ് നേതാവ് ഗണപതിയുടെ തലക്ക് 2.67 കോടി രൂപ ഇനാം പ്രഖ്യാപിച്ചു

single-img
16 September 2014

srമാവോയിസ്റ്റ് നേതാവ് മുപല്ല ലക്ഷ്മണ റാവു എന്നറിയപ്പെടുന്ന ഗണപതിയെ പിടിക്കാൻ സഹായിക്കുന്നവർക്ക് 2.67 കോടി രൂപ ഇനാം വിവിധ സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഒരാളിന്റെ തലക്ക് സർക്കാർ ഇടുന്ന ഏറ്റവും കൂടിയ വിലയാണിത്. ഗണപതിയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് മഹാരാഷ്ട്രാ സർക്കാർ 1 കോടി രൂപ ഇനാം പ്രാഖ്യപിച്ചിട്ടുണ്ട്.

ഇതേ തുകയാണ്ണ ചത്തീസ്ഘട്ട് സർക്കാർ പ്രഖ്യപിച്ചിരിക്കുന്ന ഇനാം. മാവോയിസ്റ്റ് കമ്മിറ്റിയിലുള്ള 21 പേരെ കുറിച്ച് വിവരം നൽകുന്നതിന് ഒരു മാവോവാദിക്ക് 1 കോടിയെന്ന കണക്കിനാണ്  വിവിധ സംസ്ഥാന സർക്കാറുകൾ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പോളിറ്റ് ബ്യൂറോയെ പറ്റി വിവരം നൽകുന്നവർക്ക് 60 ലക്ഷം രൂപ നൽകുമെന്ന് മഹാരാഷ്ട്രാ സർക്കാർ അറിയിച്ചു.