മനോജ് വധം: പി.ജയരാജന്റെ പേരിലുള്ള വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

single-img
16 September 2014

3587484081_pjayarajanകിഴക്കേ കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് എളന്താറ്റില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ പി.ജയരാജന്റെ പേരിലുള്ള വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മനോജ് വധക്കേസിലെ പ്രതി വിക്രമന്‍ രക്ഷപ്പെട്ട വാഹനമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കെ.എല്‍ 58 സി 1717 എന്ന നമ്പറിലുള്ള ബൊലേറോ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ്.

പ്രതികളെ രക്ഷപ്പെടുത്താന്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു ഡി.വൈ.എഫ്.ഐ. നേതാവിന്റെ സാനിധ്യത്തിലായിരുന്നു ഇത്.

ഒന്നാംപ്രതി വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച പാര്‍ട്ടിയംഗത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു