തന്നെ ചുറ്റിപ്പറ്റിയുള്ള വിവാഹവാർത്തകൾ തെറ്റാണെന്ന് സ്വാതി റെഡ്ഡി

single-img
15 September 2014

download (10)സ്വാതി റെഡ്ഡിയെച്ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളാണ് സിനിമ മേഖലയിൽ പടരുന്നത്. ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട  ഒരു ബിസിനസുകാരനെ സ്വാതി വിവാഹം ചെയ്യാൻ പോവുകയാണെന്നാണ് പുതിയ ഗോസിപ്പ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചെന്നും ഈ വർഷം അവസാനത്തോടെ വിവാഹം നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

 
എന്നാൽ തന്നെ ചുറ്റിപ്പറ്റിയുള്ള വിവാഹവാർത്ത തെറ്റാണെന്ന് താരം പറഞ്ഞു . അടുത്തിടെ താനൊരു തെലുങ്ക് ചാനലിൽ തന്റെ വിവാഹവാർത്ത കണ്ടെന്നും അത് സത്യമല്ലെന്നും സ്വാതി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തനിക്കാകെ പ്രണയമുള്ളത് തന്റെ ഫ്രിഡ്ജിനോടും അതിനുള്ളിലുള്ള ഭക്ഷണത്തോടുമാണെന്ന് താരം വ്യക്തമാക്കി.