ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയാന്‍ സമയമായെന്ന് രഘുറാം രാജന്‍

single-img
15 September 2014

download (14)രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തില്‍ ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയാന്‍ സമയമായെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഡീസല്‍ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണം എന്നും അദ്ദേഹം പറഞ്ഞു . ഉക്രൈനിലേയും മധ്യപൂര്‍വ്വ ഏഷ്യയിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞ് നില്‍ക്കുന്നത് താത്കാലിക പ്രതിഭാസം മാത്രമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

 
മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ നയം എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവരുകയായിരുന്നു. ആഗോളവിപണിയില്‍ എണ്ണവില ബാരലിന് 97 ഡോളറായി കുറഞ്ഞ സാഹചര്യത്തില്‍ ഡീസലിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.