രഞ്ജിത് ശങ്കർ ചിത്രത്തിൽ ഗോവിന്ദ് പത്മസൂര്യയും മംമ്താ മോഹൻദാസും ഒന്നിക്കുന്നു

single-img
15 September 2014

images (2)രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വർഷത്തിൽ ഗോവിന്ദ് പത്മസൂര്യയും മംമ്താ മോഹൻദാസും ഒന്നിക്കുന്നു. മംമ്തയ്ക്ക് ചിത്രത്തിൽ ഡോക്ടറുടെ വേഷമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരിൽ പുരോഗമിക്കുകയാണ്.

 

ചിത്രത്തിൽ താനൊരു അതിഥി താരമാണെന്നും ആ ഭാഗങ്ങളുടെയെല്ലാം ചിത്രീകരണം പൂർത്തിയായെന്നും പത്മസൂര്യ പറഞ്ഞു. വർഷത്തിന്റെ സെറ്റിൽ തനിക്ക് മമ്മൂക്കയുമായി കൂടുതൽ ഇടപഴകാൻ സാധിച്ചു എന്നും ചിത്രത്തിന്റെ ഇടവേളകളിൽ താനും മംമ്തയും, മമ്മൂക്കയുടെ നായികാവേഷം ചെയ്യുന്ന ആശാ ശരത്തും, മമ്മൂക്കയും ഒരുമിച്ചിരുന്ന് ഭക്ഷണം, യാത്ര,അനുഭവങ്ങൾ തുടങ്ങി പല കാര്യങ്ങളെപ്പറ്റിയും ചർച്ച ചെയ്യാറുണ്ടായിരുന്നെന്നും പത്മസൂര്യ പറയുന്നു .

 

ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം തനിക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. എന്നാൽ അന്ധമായി സിനിമകൾ തിരഞ്ഞെടുക്കാൻ തനിക്ക് താൽപര്യമില്ലെന്നും താരം അറിയിച്ചു.