സംസ്ഥാനത്ത് നിയമന നിരോധനമില്ല: കെ.എം. മാണി

single-img
15 September 2014

maniസംസ്ഥാനത്ത് നിയമന നിരോധനമില്ലെന്നും ഇത് സംബന്ധിച്ച ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്നും ധനമന്ത്രി കെ.എം. മാണി. ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. തന്റെ പ്രസ്താവനയില്‍ തെറ്റിദ്ധരിച്ചാണ് യുവജന സംഘടനകള്‍ പ്രതികരിക്കുന്നതെന്നും മാണി പറഞ്ഞു. മദ്യനയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ നയമോ നിലപാടോ മാറ്റിയിട്ടില്ലെന്നും ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും മാണി പറഞ്ഞു.