കണ്ണൂരിലെ പാചകവാതക വിതരണ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു

single-img
15 September 2014

download (7)കണ്ണൂരിലെ പാചകവാതക വിതരണ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു. തൊഴിലാളികള്‍ക്ക് 17ശതമാനം മുതല്‍ ഇതുപത് ശതമാനം വരെ ബോണസ് നല്‍കാന്‍ തീരുമാനമായി. ബോണസ് കാര്യത്തില്‍ തൊഴിലാളികളും ഏജന്‍സി ഉടമകളും വിട്ടുവീഴ്ച ചെയ്തതോടെ പത്ത് ദിവസം നീണ്ടുനിന്ന സമരത്തിന് വിരാമം.

 
കഴിഞ്ഞ വര്‍ഷത്തെ ബോണസായിരുന്ന 17മുക്കാല്‍ ശതമാനത്തില്‍ മുക്കാല്‍ ശതമാനം കുറച്ച് 17മുതല്‍ 20 ശതമാനം വരെ ബോണസ് നല്‍കാന്‍ ധാരണയായി.രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചയില്‍ ഒട്ടേറെ വാദപ്രതിവാദങ്ങള്‍ നടന്നെങ്കിലും അവസാനം ഇരു വിഭാഗവും വിട്ടുവീഴ്ച്ചക്ക് തയ്യാറാകുകയായിരുന്നു.മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

 
ഇപ്പോള്‍ ധാരണയായ ബോണസ് തുക വരുന്ന 19നകം കൊടുത്തു തീര്‍ക്കണമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. ബോണസ് വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചിനാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്.