ഐഐടി ഗോഹാട്ടിയിൽ വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

single-img
15 September 2014

suicideഐഐടി ഗോഹാട്ടിയിൽ  വിദ്യാത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം സെമെസ്റ്റർ വിദ്യാത്ഥിയായ തുഷാർ യാദവാണ് ഹോസ്റ്റലിന്റെ നാലാമത്തെ നിലയിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്. ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് മരിച്ച തുഷാർ. ഇദ്ദേഹത്തിന്റെ മുറിയിൽ നിന്നും സ്വന്തം കൈപ്പടയിൽ എഴുതിയെന്ന് വിശ്വസിക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതിൽ താൻ മാസങ്ങളായി മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി പറയുന്നുണ്ട്.

പ്രാധമിക നിഗമനത്തിൽ തുഷാർ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വിശ്വസിക്കുന്നു. ഇദ്ദേഹം ഐഐടി ജിയിൽ വെച്ച് റാഗിംഗിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.  രാത്രിയിൽ ഏറെ വൈകിയ ശേഷവും തുഷാർ തന്റെ മുറിയിൽ എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ഇദ്ദേഹത്തിന്റെ മൊബൈലിൽ ബന്ധപ്പെട്ടങ്കിലും മറുപടി ലഭിച്ചില്ല. കോളേജ് കാന്റീൻ നടത്തിപ്പുകാരനാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് അധികൃതർ പറയുന്നത്.

കോളേജ് അധികൃതർ തുഷാറിൽ നിന്നും കഴിഞ്ഞദിവസം പിഴ ഈടാക്കിയിരുന്നതായി പറപ്പെടുന്നു. ഐഐടി ഗോഹാട്ടിയിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ മാർച്ചിൽ ബംഗാൾ സ്വദേശിയായ ഷോയിബ് അഹമ്മദാണ് ആത്മഹത്യ ചെയ്തത്.