ആ വിവാഹ ഫോട്ടോയെ തേടി ആളു വന്നു! 13 വർഷങ്ങൾക്ക് ശേഷം…

single-img
15 September 2014

marrage പ്രൊഫസർ കീഫിന് 2011ൽ ഗ്രൗണ്ട് സീറോയിൽ നിന്നും ആരുടേയോ ഒരു വിവാഹ ഫോട്ടോ ലഭിച്ചിരുന്നു. 6 പേർ അടങ്ങുന്ന ഫോട്ടോയിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ പ്രൊഫസർ കീഫ് ശ്രമം നടത്തിയിരുന്നു. ആ ശ്രമം ഫലം കണ്ടില്ല! ആ ഇടയ്ക്കാണ് അവർ ട്വിറ്ററിൽ എത്തുന്നത്. താൻ ട്വിറ്ററിൽ വന്നതിന് ശേഷം പ്രൊഫസർ കീഫ് എല്ലാവർഷവും സെപ്റ്റംബറിൽ ഈ ഫോട്ടോ തന്റെ ട്വിറ്റർ അകൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.  ആരും ഈ ഫോട്ടോക്ക് അവകാശവാദവുമായി വന്നില്ല.

എന്നാൽ ഈ വർഷം പ്രൊഫസർ കീഫിനെ അതിശയിപ്പിച്ച് കൊണ്ട് ഫോട്ടോയെ തേടി അവകാശികൾ വന്നു. അവരിൽ ഒരാളുമായി പ്രൊഫസർ കീഫ് സംസാരിക്കുകയും ചിത്രത്തിൽ ഉള്ള ആറു പേരും ജീവിച്ചിരിപ്പുണ്ടെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു.