ചാരപ്രവർത്തിക്കായി ശ്രീലങ്കൻ തമിഴ് വംശജരെ പാകിസ്ഥാൻ ഉപയോഗിക്കുന്നതായി ഇന്റെലിജസ് റിപ്പോർട്ട്

single-img
15 September 2014

terrorചാരപ്രവർത്തിക്കായി ശ്രീലങ്കൻ തമിഴ് മുസ്ലീങ്ങളെ പാകിസ്ഥാൻ ഉപയോഗിക്കുന്നതായി ഇന്റെലിജസ് റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിനിടെ പിടിയിലാകുന്ന മൂന്നാത്തെ ശ്രീലങ്കൻ-തമിഴ് ചാരനാണ് അരുൺ ശെൽവരാജ്. ഇതിൽ അരുൺ ശെൽവരാജ് മാത്രമാണ് ഹിന്ദു. യുദ്ധാനന്തര ശ്രീലങ്കയിൽ നിന്നും തമിഴ് വംശജരെ വലയിട്ട് പിടിക്കുകയാണ് പാക് ചാര സംഘടനയായ ഐ.എസ്.ഐ.

ചെന്നൈലുള്ള യു.എസ് ഇസ്രായേൽ കൗൺസലേറ്റിനെ അക്രമിക്കാൻ പാകിസ്ഥാൻ ഗൂഡാലോചനയിലെ കണ്ണികളാണ് പിടിലായ മൂവരും. പാകിസ്ഥൻ ഇവരെ ശ്രീലങ്കയിൽ നിന്നും പാക്ക് ഭീകരൻ അമിൽ സുബൈർ സിദ്ദീക്കി മുഖേന റിക്രൂട്ട് ചെയ്തതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

വർഷങ്ങളായി നടന്ന ലങ്കൻ-എൽ.ടി.ടി യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട തമിഴ് വംശജരേയും.  കഴിഞ്ഞ മൂന്ന് വർഷമായി വിജയശ്രീലാളിതരായ ബുദ്ധമത വിശ്വാസികളായ സിംഹളരുടെ നേതൃത്വത്തിൽ ആക്രമിക്കപ്പെടുന്ന മുസ്ലീങ്ങളേയുമാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. ഇവരെ ബാങ്കോക്ക്, ദുബൈ, കാട്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് പരിശീലനം നൽകി ശേഷം ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നതായി ഐ.ബി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാജപക്സെ മന്ത്രിസഭയിലുള്ള മുസ്ലിം മന്ത്രി റഊഫ് ഹക്കീം ബുദ്ധ-മുസ്ലീം ലഹളെയെ ഏത് വിധേനയും അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഉണ്ടാകുന്ന വർഗ്ഗീയ ധ്രുവീകരണത്തെ തടയാൻ കഴിയില്ലെന്നും. ശ്രീലങ്കയുടെ ഈ അവസ്ഥ ബാഹ്യ ശക്തികൾ അവരുടെ ഗൂഡലക്ഷ്യം നിറവേറ്റാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.