ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ്: എ.ബി.വി.പിക്ക്‌ചരിത്ര ജയം

single-img
13 September 2014

13-du-elections2ഡൽഹി സർവകലാശാലയിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക്‌ചരിത്ര ജയം. കോൺഗ്രസിന്റെ വിദ്യാർത്ഥി യൂണിയനായ എൻ.എസ്.യുവിനെ തോൽപിച്ച് ആകെയുള്ള നാല് സീറ്റും എ.ബി.വി.പി നേടി. 18 വർഷത്തിന്‌ ശേഷമാണ് എ.ബി.വി.പി വിജയം നേടുന്നത്.

 

മോഹിത്‌ നഗർ 20,718 വോട്ട്‌ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പർവേശ്‌ മാലിക് 21,935 വോട്ട്‌ നേടി വൈ.പ്രസിഡന്റായി. കനിക ഷെഖാവത്ത്‌ (18,617) സെക്രട്ടറിയായപ്പോൾ അശുതോഷ്‌ മധുർ 23,133 വോട്ട് നേടി ജോ.സെക്രട്ടറി സ്ഥാനത്തെത്തി.

 

എ.ബി.വി.പി നേടിയ ഉജ്ജ്വല വിജയത്തെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അഭിനന്ദിച്ചു. മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ജനങ്ങളുടെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.