ജമ്മുകാശ്മീരിൽ സൈന്യത്തിന്റെ ദുരിതാശ്വാസ പ്രവർത്തനം വിഘടനവാദികൾ തടസപ്പെടുത്തുന്നു

single-img
13 September 2014

kashmir-ജമ്മുകാശ്മീരിൽ സൈന്യം നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തെ വിഘടനവാദികൾ തടസപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇവരെ തുരത്താൻ സൈന്യത്തിന് ആകശത്തിലേക്ക് വെടി വെക്കേണ്ടി വന്നു. പ്രശ്നബാധിത പ്രദേശമായ ലാൽ ചൗക്കിൽ ദുരിതാശ്വാസ പ്രവർത്തന നടത്താനെത്തിയ സൈന്യത്തിന്റെ മാർഗ്ഗതടസ്സം സൃഷ്ടിക്കാൻ വിഘടനവാദികൾ ശ്രമിച്ചിരുന്നു. തുടർന്നാണ് സൈന്യം ആകശത്തേക്ക് വെടിവെച്ചത്. നേരത്തെ ലോക്കൽ പോലിസിന്റെ സഹായത്തിനായി സൈന്യം കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ സമീപിച്ചിരുന്നു.