ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് കൈകടത്തുന്നത് ഒരിക്കലും വിജയിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

single-img
13 September 2014

lodhaന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ഇടപെടലുകള്‍ ഒരിക്കലും വിജയിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന് നീതി ലഭിക്കാനുള്ള അവസാന ആശ്രയമാണ് കോടതികള്‍. അതുകൊണ്ട് കോടതിയില്‍ പണിയെടുക്കുന്ന എല്ലാവരും ഇക്കാര്യം ഓര്‍ത്ത് കൂടുതല്‍ വിവേകത്തോടെ പണിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു രാജ്യത്തിന്റെയും ശക്തി ധാര്‍മികതയിലും വിവേകത്തിലും ഉറച്ച നീതിനിര്‍വഹണമാണ് . അക്കാര്യത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്നും എന്നാലും ജുഡീഷ്യറിയെ പൂര്‍ണമായും അഴിമതിമുക്തമാക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരുമെന്നും ആര്‍.എം ലോധ അഭിപ്രായപ്പെട്ടു

നിങ്ങള്‍ ചെയ്യുന്നത് സ്വയം സേവനം മാത്രമല്ല രാഷ്ട്രസേവനം കൂടിയാണെന്ന് ഓര്‍ക്കണം. ഈ ജോലി നിങ്ങളുടെ അന്നത്തിന് മാത്രമല്ല മറ്റുള്ളവരുടെ നീതിക്ക് വേണ്ടികൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.