2ജി, കല്‍ക്കരി അഴിമതി എല്ലാം മന്‍മോഹന് അറിയാമായിരുന്നെന്ന് മുന്‍ സി.എ.ജി.

single-img
12 September 2014

manmohan-singh51മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് 2ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതികള്‍ സംബന്ധിച്ച് വ്യക്തമായ വിവരമുണ്ടായിരുന്നുവെന്ന് മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) വിനോദ് റായ്. ധനമന്ത്രി പ്രണബ് മുഖര്‍ജി, വാണിജ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രി അവഗണിച്ചുവെന്നും റായ് ആരോപിച്ചു.

2ജി, കല്‍ക്കരിപ്പാടം അഴിമതിക്കേസുകളില്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മന്‍മോഹന് കഴിയില്ലെന്ന് റായ് പറയുന്നു. അടുത്തുതന്നെ പുറത്തിറങ്ങുന്ന ‘നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖങ്ങളിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.