കുറ്റം പുരുഷന്‍മാരുടെ വോളിബാള്‍ മത്സരം കണ്ടു; ശിക്ഷ രണ്ടുമാസം തടവ്

single-img
11 September 2014

Goncheഇറാനില്‍ പുരുഷന്‍മാരുടെ വോളിബാള്‍ മത്സരം കണ്ടയുവതിക്ക് രണ്ടുമാസം തടവ്. ഖോന്‍ചേ ഗവാമി(25)നെയാണു ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണില്‍ ആസാദി സ്‌റ്റേഡിയത്തില്‍ നടന്ന ഇറാന്‍ ഇറ്റലി മത്സരം കാണാനാണു ഇവര്‍ പോയത്. ഇവരെ അറസ്റ്റ് ചെയ്ത് ടെഹ്‌റാനിലെ ഇവിന്‍ ജയിലിലേക്കു മാറ്റുകയായിരുന്നു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ഉടന്‍ നഷ്ടപ്പെട്ട ബാഗ് തെരഞ്ഞു സ്‌റ്റേഡിയത്തിലെത്തിയ ഇവരെ വീണ്ടും പോലീസ് പിടികൂടി.

ലണ്ടനില്‍ നിയമം പഠിക്കുന്ന ഗവാമിക്കു ഇറാന്‍, ബ്രിട്ടിഷ് പൗരത്വങ്ങളുണ്ട്. പുരുഷന്മാര്‍ക്കൊപ്പം പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സ്ത്രീകളെ അനുവദിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ പോലീസ് മേധാവി ഇസ്‌മെയ്ല്‍ അഹമ്മദ് മൊഘാദം അറിയിച്ചു.