വിമാനത്തിൽ വെച്ച് സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ 62 വയസ്സുകാരനു രണ്ട് വർഷം ജയിൽ ശിക്ഷ

single-img
11 September 2014

inside earop62 വയസ്സുള്ള ഇന്ത്യാക്കാരൻ വിമാനത്തിൽ വെച്ച് സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടു. അമേരിക്കയിലുള്ള ഹൗസ്റ്റണിൽ നിന്നും നെവാർക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ വെച്ച് ദേവേന്ദർ സിങ്ങ് തന്റെ തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന അമേരിക്കൻ സ്വദേശിനിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനെ തുടർന്ന് കോടതി ഇദ്ദേഹത്തിന് രണ്ട് വർഷത്തെ ജയിൽ ശിക്ഷയും 250,000 ഡോളർ പിഴയും ചുമത്തി.

വിമാനത്തിൽ വെച്ച് ഉറക്കത്തിലായിരുന്ന സ്ത്രീ ഞെട്ടിയുണർന്ന് നോക്കുമ്പോൾ ദേവേന്ദർ സിങ്ങ് അവരുടെ മുഖത്ത് ഉമ്മവെക്കുകയും തന്റെ ഷർട്ടിലൂടെ കൈ ഉള്ളിലേക്ക് കയറ്റി വെച്ചിരിക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്. ഉടൻ തന്നെ യുവതി ഇദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയും വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വിമാനത്താവളത്തിൽ വെച്ച് ഇദ്ദേഹത്തെ പോലീസിന് കൈമാറുകയും ചെയ്തു. പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇദ്ദേഹത്തിനെതിരെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.