കാരണമില്ലാതെ തന്റെ െചകിടില്‍ അടിച്ച ഇന്‍സ്‌പെക്ടറെ യുവതി പരസ്യമായി തല്ലി

single-img
11 September 2014

policeനിരവധി ആളുകളെ സാക്ഷിയാക്കി പൊതു സ്ഥലത്തു വെച്ച് ഒരു കാരണവുമില്ലാതെ യുവതിയുടെ കവിളത്ത് അടിച്ച എസ്.ഐക്ക് യുവതിയുടെ തിരിച്ചു തല്ലല്‍. മര്‍ദ്ദനമേറ്റ യുവതി പൊലീസുകാരന്റെ കുത്തിന് പിടിച്ചാണ് പരസ്യമായി തല്ലിയത്. അലഹബാദില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. ഗാര്‍ഹിക പ്രശ്‌നങ്ങള തുടര്‍ന്ന് യുവതിയെ മര്‍ദ്ദിച്ച എസ്.ഐയെ നേരത്തെ ഒരുതവണ സസ്‌പെന്റ് ചെയ്തതാണ്.