50 ലക്ഷത്തോളം ജിമെയിൽ പാസ്വേർഡുകൾ ഹാക്കറന്മാർ ചോർത്തി

single-img
11 September 2014

5-Steps-on-How-to-Know-if-Your-Gmail-Account-has-been-Hacked50 ലക്ഷത്തോളം ജിമെയിൽ പാസ്വേർഡുകൾ ഹാക്കറന്മാർ ചോർത്തി റഷ്യൻ ഫോറത്തിൽ പോസ്റ്റ് ചെയ്തു.4090000 ഇംഗ്ലീഷ്,റഷ്യൻ,സ്പാനിഷ് സംസാരിക്കുന്നവരുടെ പാസ്വേർഡുകളാണു ഹാക്കറന്മാർ കവർന്നത്.ഇതിൽ 60% ഐഡികളും ഉപയോഗത്തിലുള്ളതാണെന്നും ഹാക്കറുടെ പോസ്റ്റിൽ പറയുന്നു

എന്നാൽ പാസ്വേർഡുകൾ കവർന്നതിനു തെളിവുകൾ ഒന്നും ലഭ്യമല്ലെന്ന് ഗൂഗിൾ പത്രക്കുറുപ്പിൽ അറിയിച്ചു.

ഹാക്കറന്മാർ പാസ്വേർഡുകൾ കവർന്ന ഐഡികളിൽ നിങ്ങളുടെ ഐഡി ഉണ്ടോയെന്ന് പരിശോധിക്കാനായി വെബ്സൈറ്റും നിലവിൽ വന്നു.ഇമെയിൽ ഐഡി നൽകിയാൽ ചോർന്ന ഐഡിയിൽ ഉൾപ്പെട്ട ഐഡിയാണോ നിങ്ങളുടെതെന്ന് മനസ്സിലാക്കാം.പാസ്വേർഡുകൾ ചോർന്നിട്ടുണ്ടെങ്കിൽ ഉടൻ പാസ്വേർഡ് മാറ്റാം.ഇമെയിൽ സ്വകാര്യത മാനിക്കും എന്നും വെബ്സൈറ്റ് പറയുന്നു.