ന്യൂജേർസി ബീറ്റ്സ് ഓഫ് കേരളയുടെ എട്ടാമത് ഓണാഘോഷം ന്യൂ മിൽഫോർട് ന്യൂജേർസിയിൽ ആഘോഷപരമായി കൊണ്ടാടി.

single-img
11 September 2014

unnamedന്യൂജേർസി ബീറ്റ്സ് ഓഫ് കേരളയുടെ എട്ടാമത് ഓണാഘോഷം ന്യൂ മിൽഫോർട് ന്യൂജേർസിയിൽ ആഘോഷപരമായി കൊണ്ടാടി. ഫൊക്കാന ട്രസ്ടീ ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ ഭദ്ര ദീപം കൊളുത്തി ഇല്ഘാടനം ചെയ്തു. സെന്റ്‌ സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ .ബാബു കെ മാത്യു ഓണ ആശംസകൾ നേർന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധയിനം കലാപരിപടികളും നടത്തപെട്ടു. ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഉറിയടി മത്സരവും നടന്നു. ബീറ്റ്സ് ഓഫ് കേരളയുടെ ട്രസ്റ്റി സബിൻ ജേകബ് സമ്മാനദാനം നിർവ്വഹിച്ചു. ബീറ്റ്സ് ഓഫ് കേരളയുടെ ചെയർമാൻ സുമേഷ് സുരേന്ദ്രൻ സ്വാഗതവും, സെക്രട്ടറി ജിനു തരകൻ നന്ദിയും അറിയിച്ചു .