റിലയന്‍സിന്റെ ഏറ്റെടുക്കലിനെ തുടർന്ന് സിഎന്‍എന്‍ ഐബിഎന്‍ വിട്ട രാജ്ദീപ് സര്‍ദേശായി ടിവി ടുഡെ നെറ്റ്‌വര്‍ക്കിലേക്ക്

single-img
11 September 2014

rajdeep-storyറിലയന്‍സിന്റെ ഏറ്റെടുക്കലിനെ തുടർന്ന് സിഎന്‍എന്‍ ഐബിഎന്‍ ചാനൽ വിട്ട രാജ്ദീപ് സര്‍ദേശായി ടിവി ടുഡെ നെറ്റ്‌വര്‍ക്കിലേക്ക്. ഈ വർഷം ആദ്യമാണ് രാജ്ദീപ് സിഎന്‍എന്‍ ഐബിഎന്‍മായുള്ള തന്റെ 9 വർഷത്തെ ബന്ധം അവസാനിപ്പിച്ചത്. സിഎന്‍എന്‍ ഐബിഎന്‍ റിലയന്‍സിന്റെ ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ചാനൽ വിട്ടത്.

ടിവി ടുഡെ നെറ്റ്‌വര്‍ക്കിൽ എത്തിയ രാജ്ദീപ് സര്‍ദേശായിയെ ഇന്ത്യ ടുഡേ തലവൻ അരൂൺ പുരി സ്വാഗതം ചെയ്തു. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ന്യൂസ് സെലിബ്രറ്റിയാണ് രാജ്ദീപ് സര്‍ദേശായി. ഇദ്ദേഹം 1994 ലാണ് തന്റെ ടെലിവിഷൻ ജീവിതം ആരംഭിക്കുന്നത്. എൻ.ഡി.ടിവി, സിഎന്‍എന്‍ ഐബിഎന്‍ എന്നീ വാർത്താ ചാനലുകളുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ഇദ്ദേഹത്തിന് നിരവധി ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 2008 രാജ്യം രാജ്ദീപ് സര്‍ദേശായിക്ക് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.