പാഠം പഠിച്ചുകൊണ്ടുവരാത്തതിന്റെ പേരില്‍ മദ്രസ അധ്യാപകന്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു

single-img
10 September 2014

muslim girlമദ്രസ അധ്യാപകന്‍ അഞ്ചു വയസുകാരിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പെരുമ്പട്ട ഓട്ടപ്പടവിലെ ഖത്തീബാണു ഓട്ടപ്പടവിലെ അരിഞ്ചിറ മുഹമ്മദിന്റെ മകള്‍ സഹനയയെ മര്‍ദിച്ചത്. കുട്ടിയെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് ചിറ്റാരിക്കാല്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.

പാഠം നന്നായി പഠിച്ചില്ലെന്ന കാരണത്താല്‍ തിങ്കളാഴ്ച രാവിലെ ഖത്തീബ് കാസര്‍ഗോഡ് സ്വദേശി ഉമറുല്‍ ഫാറൂഖ് കുട്ടിയെ മര്‍ദിച്ചെന്നാണു പരാതി. രണ്ടര വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരേ മുന്‍പും ഇത്തരം പരാതികളുയര്‍ന്നതായി പറയുന്നു. സംഭവത്തിന്റെ പേരില്‍ മദ്രസ കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ ഖത്തീബിന് അനുകൂലമായ നിലപാടാണു അവര്‍ സ്വീകരിച്ചതെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.