പിറന്നാള്‍ദിനത്തിൽ എറണാകുളം കളക്ടറെ ഞെട്ടിച്ച് സഹപ്രവര്‍ത്തകർ

single-img
5 September 2014

collcetorകാക്കനാട്: പിറന്നാള്‍ദിനത്തിൽ എറണാകുളം ജില്ലാകളക്ടറെ സഹപ്രവര്‍ത്തകർ അത്ഭുതപ്പെടുത്തി. സാധാരണയായി തന്റെ പിറന്നാള്‍ ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം ആഘോഷിക്കുന്ന പതിവുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ സഹപ്രവർത്തരോട് ഇതിനെ പറ്റി പറഞ്ഞതുമില്ല. എന്നാൽ ഇത് മനസ്സിലാക്കി കേക്കുമായെത്തിയ അസിസ്റ്റന്റ് കളക്ടറും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ജി. രാജമാണിക്യത്തിന്റെ 34-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

കളക്ടറേറ്റില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട യോഗത്തിനിടെ അസിസ്റ്റന്റ് കളക്ടര്‍ മൃണ്‍മയി ജോഷിയാണ് കേക്കുമായി എത്തിയത്. തുടര്‍ന്ന് കളക്ടര്‍ കേക്കു മുറിച്ചു. ബെന്നി ബഹനാന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ജന്മദിനാശംസ നേര്‍ന്നു.

അതിനിടെ കളക്ടറേറ്റിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാര്യയും ഡപ്യൂട്ടി പോലീസ് കമ്മീഷണറുമായ നിശാന്തിനിയും മകള്‍ വെണ്‍പയും എത്തി. കളക്ടറും കുടുംബവും ചേര്‍ന്ന് വീണ്ടും കേക്ക് മുറിച്ചു.  തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു പിറന്നാള്‍ ആഘോഷമെന്ന് കളക്ടര്‍ പറഞ്ഞു.