മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഓണക്കൊയ്ത്ത്

single-img
5 September 2014

10649641_10152378298527293_471883598003852279_n (1)മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ഓണമുണ്ണാന്‍ ഇനി തമിഴ്നാടിനെ ആശ്രയിക്കണ്ട.ഇക്കുറി ക്ലിഫ് ഹൗസില്‍ വിളയിച്ച അരിയും പച്ചക്കറികളുമായിരിക്കും ഓണത്തിനു മുഖ്യമന്ത്രിയുടെ തീന്മേശയിൽ എത്തുക.ക്ലിഫ്ഹൗസ് വളപ്പിലെ കൃഷിയിടത്തില്‍ നിന്നു നെല്‍ക്കതിരുകള്‍ മുഖ്യമന്ത്രി കൊയ്തെടുത്തു. ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, ചെറുമകന്‍ എഫനോവ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം കൊയ്ത്തിനിറങ്ങി.

ക്ളിഫ്ഹൗസിനു സമീപത്തെ ഒരു സെന്റ് സ്ഥലത്ത് നെൽക്കൃഷി നടത്തിയാണ് മുഖ്യമന്ത്രിയുടെ പത്നി മറിയാമ്മ ഉമ്മനാണു.135 ദിവസം കൊണ്ട് പാകമാകുന്ന ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തത്. നൂറുമേനി കൊയ്ത സന്തോഷം പങ്കിട്ട മുഖ്യമന്ത്രി എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
ക്ലിഫ് ഹൗസ് ജീവനക്കാരാണു മുഖ്യമന്ത്രിയുടെ ഭാര്യയെ കൃഷിയില്‍ സഹായിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സെന്‍റ് സ്ഥലത്തായിരുന്നു നെല്‍കൃഷി.