ഒരാള്‍ മാത്രമായിട്ട് വരേണ്ട; ഒരാള്‍ മാത്രം വരുന്ന കാറുകള്‍ കോഴിക്കോട് നഗരത്തിനുള്ളിലേക്ക് കടക്കേണ്ടെന്ന് പോലീസ്

single-img
4 September 2014

CLT bus standസംസ്ഥാനത്ത് ഓണത്തിരക്ക് രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ ഗതാഗത നിതന്ത്രണം. കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വാഹന തിരക്കാണ് അനുഭവപ്പെടുന്നതിശന തുടര്‍ന്ന് ഒരാള്‍ മാത്രം യാത്ര ചെയ്തു വരുന്ന വാഹനങ്ങള്‍ നഗരാതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു തുടങ്ങിയത്. തടയുന്ന വാഹനത്തിലുള്ളവര്‍ ഓട്ടോറിക്ഷയിലോ ബസിലോ നഗരത്തിലേക്ക് വരാം.

വാഹനങ്ങള്‍ നിയന്ത്രിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നീക്കം പോലീസിന്റെ ഭാഗത്തു നിന്നും ശക്തമാക്കിയിട്ടുണ്ട്. ഒരാള്‍ക്കുവേണ്ടി ഒരു കാര്‍ നഗരത്തിലേക്ക് വരുന്നത് ഒട്ടേറെ പേരുടെ യാത്രക്ക് തടസമാകുമെന്നാണ് പോലീസ് നിഗമനം. കണ്ണൂര്‍ ഭാഗത്തു നിന്ന് മലപ്പുറം ഭാഗത്തേക്കും തിരികെയും യാത്ര ചെയ്യുന്നവര്‍ ബൈപ്പാസ് റോഡ് ഉപയോഗിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെസ്റ്റ് ഹില്‍, അരയിടത്തുപാലം, പന്നിയങ്കര, തൊണ്ടയാട് എന്നിവിടിങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓണനാള്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.